മെല്‍ബണ്‍: ഇന്ത്യന്‍ വംശജനായ നീല്‍ പട്ടേല്‍ ഓസ്ട്രേലിയയുടെ അണ്ടര്‍ 19 ടീമില്‍. അടുത്ത മാസം ഇന്ത്യക്ക് എതിരേ നടക്കുന്ന പരമ്പരയ്ക്കുള്ള 16 അംഗ ഓസീസ് ടീമിലാണ് നീല്‍ പട്ടേല്‍ ഇടംപിടിച്ചത്. മൂന്ന് ഏകദിനം, രണ്ട് ചതുര്‍ദിന മത്സരങ്ങളാണ് പരമ്പരയില്‍. സെപ്റ്റംബര്‍ 13ന് രാജ്കോട്ടില്‍ പരമ്പര ആരംഭിക്കും.
ന്യൂസൗത്ത് വെയിൽസിന്റെ ഓപ്പണറാണ് ഈ പതിനാറുകാരന്. സിഡ്നി പ്രീമിയര്‍ ലീഗ് ഫസ്റ്റ് ഗ്രേഡ് ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1000ല്‍ അധികം റണ്‍സ് നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരന് എന്ന റിക്കാര്‍ഡുകാരനാണ്. ഓഫ് സ്പിന്നും നീലിനു വഴങ്ങും.